ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ റാഫിയാബാദിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന ചൊവ്വാഴ്ച മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൈന്യം ഭികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

