മലയാളിയായ ഭര്‍ത്താവിനൊപ്പം പൊതല്‍മലയില്‍ എത്തിയ ഫിലിപ്പീന്‍സുകാരിയെ അപമാനിച്ചു – നാലുപേര്‍ അറസ്റ്റില്‍

കണ്ണൂർ: മലയാളിയായ ഭർത്താവിനും  അമ്മയ്ക്കുമൊപ്പം പൈതൽമലയിൽ വിനോദസഞ്ചാരത്തിനെത്തിയ ഫിലിപ്പീൻസുകാരിയെ അപമാനിച്ച നാലുപേർ അറസ്റ്റിൽ.
ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേൽ ബൈജുതോമസ് (31), ആലക്കോട് പെരുനിലത്തെ കെ. ഷിന്റോ തോമസ് (30), പാറക്കുളം റോബിൻ മാത്യു(32), കാപ്പിമലയിലെ പള്ളിക്കുടിയൻ ജോമി ജോസ് (25)എന്നിവരെയാണ് ആലക്കോട് അഡീഷണൽ എസ്.ഐ ജോൺസൺ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പെരുങ്ങോത്തിനടുത്തുള്ള ഗ്രാമത്തിലെ 29 കാരൻ രണ്ടു ദിവസം മുമ്പാണ് ഫിലിപ്പീൻസുകാരിയെ വിവാഹം കഴിച്ചത്.
ഇവര്‍ കടയിൽ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ  ബെജുവിന്റെ നേതൃത്വത്തിലുള്ള സംഘം കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

 

prp

Leave a Reply

*