മലപ്പുറം> വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട; 71,50,000 രൂപയാണ് പിടിച്ചത്.
രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്.
കെ എല്‍ 51M 3235 അശോക് ലേയ്ലന്‍ഡ് മിനി ഗുഡ്സില്‍നിന്നാണ് പണം പിടിച്ചത്. വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നത്.
വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന് (42) , സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.

