ഇനി 67 ദിവസം വഞ്ചിപ്പാട്ടും 64 വിഭവങ്ങളുടെ രുചിയും; ആറന്മുള്ള വള്ള സദ്യ ഇന്ന് മുതല്‍

ആലപ്പുഴ: ആറന്മുള വള്ള സദ്യ ഇന്ന് തുടങ്ങും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്ന രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വള്ള സദ്യ നടക്കുന്നത്.

പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവിലേക്ക് അടുക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്.

52 പള്ളിയോടക്കരകളിലും 67 ദിവസം വള്ളസദ്യയുടെ രുചികളും വഞ്ചിപ്പാട്ടും നിറയും. ഉപ്പിലിട്ടത് മുതല്‍ അഞ്ച് തരം പായസം വരെ 64 വിഭവങ്ങള്‍ നിറയുന്നതാണ് സദ്യ. വള്ള സദ്യയില്‍ പങ്കെടുക്കാന്‍ എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികള്‍ എത്തും. ഏഴ് പള്ളിയോടങ്ങള്‍ക്കാണ് ഇന്ന് വള്ള സദ്യ.

ഓരോ പള്ളിയോടങ്ങളിലും നീന്തലറിയാവുന്ന 40 പേരെ മാത്രമാണ് തുഴയാന്‍ അനുവദിക്കുക. പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകളും ക്രമീകരിക്കും.

prp

Leave a Reply

*