പാലക്കാട്: ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ച് കടത്തിയ 56 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്നാട്ടുകാരന് പാലക്കാട് അറസ്റ്റില്‍.എക്സൈസിന്റെ പരിശോധനയിലാണ് തമിഴ്നാട് ബസില്‍ സഞ്ചരിക്കുകയായിരുന്ന കോയമ്ബത്തൂര്‍ സ്വദേശിയായ മീര്‍ അബ്ദുല്‍ ഖാദര്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിക്ക് നല്‍കാനെത്തിച്ച പണമെന്നാണ് പ്രതി എക്സൈസിന് നല്കിയ മൊഴി.
കൂട്ടുപാതയില്‍ എക്സൈസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. തമിഴ്നാട് സര്‍ക്കാര്‍ ബസിലെ പരിശോധന കണ്ടയുടന്‍ യാത്രക്കാരനായിരുന്ന മീര്‍ അബ്ദുല്‍ ഖാദര്‍ പുറത്തേക്കിറങ്ങി ഓടാന്‍ ശ്രമിച്ചു. തടഞ്ഞ് നിര്‍ത്തിയുള്ള ഉദ്യോഗസ്ഥരുെട പരിശോധനയിലാണ് ബാഗിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഒളിപ്പിച്ചിരുന്ന മുപ്പത്തി അഞ്ച് ലക്ഷം രൂപ കണ്ടെടുത്തത്. തുക എക്സൈസ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. പ്രതിയുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് മറ്റ് ഇടപാടുകാരെക്കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

