എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് ഗര്‍ഭിണികള്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ള നഴ്സുമാര്‍ക്കാണ് രോഗം കണ്ടെത്തിയത്.

അതേസമയം തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ശക്തന്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

prp

Leave a Reply

*