അവരെത്തുന്നതോടെ ഇന്ത്യയുടെ ഐ.സി.സി കിരീട വരള്‍ച്ച അവസാനിക്കും -ഗംഭീര്‍

ക്യാപ്​റ്റനെന്ന നിലക്ക്​ രോഹിത്​ ശര്‍മക്കും പുതുതായി മുഖ്യ പരിശീലക സ്ഥാനമേറ്റെടുത്ത ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനും ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ടി20 ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യന്‍ ടീം പുറത്തായതിന്​ പിന്നാലെയാണ്​ ഗംഭീറിന്‍റെ പ്രതികരണം.

തിങ്കളാഴ്‌ച നമീബിയയുമായുള്ള ഇന്ത്യയുടെ മത്സരം ടി20 ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലിയുടെയും മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും അവസാന മത്സരമായിരിക്കും. ഇരുവര്‍ക്കും ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല. ദ്രാവിഡ്​ മുഖ്യ പരിശീലകനായും രോഹിത്​ ശര്‍മ നായകനായും ചുമതലയേല്‍ക്കുന്നതോടെ എല്ലാത്തിനും മാറ്റമുണ്ടാകുമെന്നാണ്​ ഗംഭീര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്​.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ മുന്നേറേണ്ടതുണ്ടെന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇംഗ്ലണ്ടിന്റെ മാതൃക പിന്തുടര്‍ന്ന് ഉടന്‍ ഐ.സി.സി ടൂര്‍ണമെന്റ് വിജയിക്കുമെന്നും ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

prp

Leave a Reply

*