മരണം വരെ അഫ്ഗാനായി പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു; എന്നാല്‍ സമയം അടുത്തപ്പോള്‍ ജീവനും കൊണ്ട് ഓടി;അഷ്‌റഫ് ഗാനിയെ പരിഹസിച്ച് ആന്റണി ബ്ലിങ്കണ്‍
ന്യൂയോര്‍ക്ക് : അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിന് മന്‍പുള്ള മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പരിസഹിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍.
ഗാനി മരണം വരെ രാജ്യത്തോടൊപ്പം നില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്തു. എന്നാല്‍ സമയം അടുത്തമ്ബോള്‍ ജീവനും കൊണ്ട് പലായനം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലിങ്കന്റെ പരാമര്‍ശം.
താലിബാന്‍ കാബൂള്‍ പിടിച്ചടക്കുന്നതിന് തലേദിവസം ഗാനിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പുതിയ ഭരണമാറ്റം അംഗീകരിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തി. പുതിയ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് താലിബാന്‍ ആകാം. പക്ഷെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് ഇപ്പോഴത്തെ ഭരണം കൊണ്ടുപോകാമായിരുന്നുവെന്നും ബ്ലിങ്കണ്‍ വ്യക്തമാക്കി.
എന്നാല്‍ എല്ലാത്തിനും താന്‍ തയ്യാറാണെന്നായിരുന്നു ഗാനി നല്‍കിയ മറുപടി. മരണം വരെ പോരാടാന്‍ ഒരുക്കമാണെന്നും തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ദിവസം ഗാനി ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടെന്നും ബ്ലിങ്കണ്‍ പരിഹസിച്ചു.
