‘ഥാറിന് എതിരാളി’; ഫോഴ്‌സിന്റെ കരുത്തുമായി ഗൂര്‍ഖ

പുതിയ ലുക്കില്‍ ഫോഴ്സിന്റെ പരിഷ്കരിച്ച ഗൂര്‍ഖ വിപണിയില്‍ എത്തി. 13.59 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനം 25000 രൂപ ടോക്കണ്‍ നല്‍കി ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇതു കൂടാതെ ഉടമസ്ഥന്റെ ആഗ്രഹമനുസരിച്ചുള്ള ഓഫ് റോഡ് മോഡിഫിക്കേഷനുകള്‍ നിയമവിധേയമായി ചെയ്യാനുള്ള സൗകര്യവും ഫോഴ്സ് ഗൂര്‍ഖ ഒരുക്കിയിട്ടുണ്ട്. റോഡ് സൈഡ് അസിസ്റ്റന്‍സിനും സര്‍വീസിംഗിനും മതിയായ കേന്ദ്രങ്ങളില്ലെന്ന ഗൂര്‍ഖ ഉപഭോക്താക്കളുടെ ഏറെ നാളത്തെ പരാതിക്കും ഇത്തവണ കമ്ബനി പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

ഓട്ടോ യൂറോപ്പയുമായി ചേ‌ര്‍ന്ന് രാജ്യത്താകമാനം 6200 കേന്ദ്രങ്ങളാണ് ഇതിനു വേണ്ടി ഫോഴ്സ് ഗൂര്‍ഖ തുറക്കുന്നത്.വിലയുടെ കാര്യത്തില്‍ ഫോഴ്സ് ഇത്തവണയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല. ഗൂര്‍ഖയുടെ ഏറ്റവും അടുത്ത എതിരാളിയായ മഹീന്ദ്രയുടെ ഥാറിനെകാളും 1.10 ലക്ഷം രൂപ കൂടുതലാണ് ഗൂര്‍ഖയ്ക്ക്. ഒന്നരലക്ഷം കിലോമീറ്ററോ മൂന്ന് വര്‍ഷമോ ആണ് ഗൂര്‍ഖയ്ക്ക് കമ്ബനി നല്‍കുന്ന വാറണ്ടി. ഇതിനു പുറമേ നാലു വര്‍ഷത്തെ സൗജന്യ സര്‍വീസും കമ്ബനി പ്രദാനം ചെയ്യുന്നുണ്ട്.

prp

Leave a Reply

*