5 ലക്ഷം തന്നാല്‍ 10 ലക്ഷം തരാമെന്ന് വാ​ഗ്ദാനം; നോട്ടിനു പകരം കടലാസ് നല്‍കി പറ്റിച്ചു, മലയാളി പിടിയില്‍

ചെന്നൈ: നോട്ടുകള്‍ക്ക് പകരം കടലാസ് കഷ്ണങ്ങള്‍ നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിയ മലയാളി അറസ്റ്റില്‍.

പാലക്കാട് മേനമ്ബാറ സ്വദേശി ഷണ്മുഖം ആണ് പിടിയിലായത്. കള്ളപ്പണ ഇടപാടിന്റെ മറവില്‍ പെട്ടെന്ന് പണക്കാരനാകാന്‍ മോഹിപ്പിച്ചശേഷം പറ്റിച്ചു പണം കവരുന്നതാണ് ഷണ്മുഖത്തിന്റെ രീതി.

സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പൊള്ളാച്ചി സ്വദേശി രാജേന്ദ്രനാണ് ഷണ്മുഖത്തിന്റെ തട്ടിപ്പിനിരയായത്. രേഖകള്‍ ഉള്ള പണം നല്‍കിയാല്‍ ഇരട്ടി കള്ളപ്പണം നല്‍കാം എന്നായിരുന്നു വാഗ്ദാനം. പൊള്ളാച്ചി മുല്ലുപടി റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ചാണ് പണം കൈമാറിയത്. രാജേന്ദ്രന്‍ 25000 രൂപ നല്‍കിയപ്പോള്‍ ഷണ്മുഖം ഉടന്‍ തന്നെ 50,000 രൂപ നല്‍കി വിശ്വാസം നേടി. പിന്നീട് 5 ലക്ഷം രൂപ നല്‍കിയാല്‍ പത്തുലക്ഷമായി ഇരട്ടിപ്പിച്ചു നല്‍കാമെന്നാണ് അറിയിച്ചത്.

രാജേന്ദ്രന്‍ അഞ്ച് ലക്ഷം രൂപയുമായി വീണ്ടും പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി. ഷണ്മുഖമെത്തി 10 ലക്ഷം രൂപയുണ്ടെന്നു പറഞ്ഞു വലിയൊരു കവര്‍ കൈമാറി. ആദായ നികുതി ഉദ്യോഗസ്ഥര്‍ വരാന്‍ ഇടയുള്ളതിനാല്‍ വേഗം പണവുമായി പോകാന്‍ ഇവരെ ഷണ്‍മുഖം നിര്‍ബന്ധിച്ചു. വീട്ടിലെത്തി കവര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ നോട്ടുകള്‍ക്ക് പകരം കടലാസ് കഷ്ണങ്ങളാണ് കവറിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. നോട്ടുകളുടെ അതേ വലുപ്പത്തില്‍ മുറിച്ച്‌ അട്ടിയാക്കി വച്ച കടലാസ് കഷ്ണങ്ങള്‍ മാത്രമാണ് ഷണ്‍മുഖം കൈമാറിയത്. ഉടന്‍ തന്നെ രാജേന്ദ്രന്‍ പൊള്ളാച്ചി കിനാത്തുകടവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

prp

Leave a Reply

*