ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു, ശബ്ദം നാലര കിലോമീറ്റര്‍ അകലെ വരെ; സമീപത്തെ വീടുകള്‍ക്ക് തകരാര്‍

ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു; സ്ഫോടനമെന്ന ആശങ്കയില്‍ നാട്ടുകാര്‍. ഇന്നലെ രാവിലെ 8.30നു തെന്മല ബവ്റിജസ് കോര്‍പറേഷന്‍ മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്കാണു പൊട്ടിത്തെറിച്ചത്.

ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്.

പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു.

prp

Leave a Reply

*