മൂന്നു ദിവസം കൂടി മഴ; ഉച്ചകഴിഞ്ഞ് ഇടിമിന്നല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയുണ്ട്.

തെക്കന്‍ അറബിക്കടലിന്‍റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രപ്രദേശ്- വടക്കന്‍ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്തു മഴയ്ക്കു സാധ്യതയുള്ളത്.

ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനു സാധ്യതയുണ്ട്. ഇന്നു കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

prp

Leave a Reply

*