തായ്പെയ്: അമേരിക്കന്‍ സെനറ്റര്‍ തായ്വാന് സന്ദര്‍ശിക്കുന്നതിനിടെ 30 യുദ്ധവിമാനങ്ങളെ അയച്ച് ചൈനയുടെ പ്രകോപനം.വടക്കുകിഴക്കന്‍ തായ്വാനിലെ പ്രതാസ് ദ്വീപിനു സമീപമാണുചൈനീസ് വിമാനങ്ങള്‍ പറന്നത്. എന്നാല്‍ ഇവ തായ്വാന്റെ ആകാശത്തു പ്രവേശിച്ചില്ല. ചൈനീസ് വിമാനങ്ങള്‍ക്കു മുന്നറിയിപ്പുമായി തായ്വാനും യുദ്ധവിമാനങ്ങളെ അയയ്ച്ചു.
അതേസമയം അപ്രതീക്ഷിതമായി തായ്വാന് സന്ദര്‍ശിച്ച അമേരിക്കന്‍ സെനറ്റര്‍ ടാമി ഡക്വര്‍ത്ത് പ്രസിഡന്റ് സായി ഇംഗ് വെന്നുമായി പ്രാദേശികസുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
തായ്വാനെ തൊട്ടാല്‍ അമേരിക്ക ഇടപെടുമെന്നു പ്രസിഡന്റ് ബൈഡന് ചൈനയ്ക്കു നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.