മൂന്ന് പതിറ്റാണ്ടിന് ശേഷം സഊദി-ഇറാഖ് അതിര്‍ത്തികള്‍ തുറന്നു

റിയാദ്: മുപ്പത് വര്‍ഷം മുമ്ബ് അടച്ചു പൂട്ടിയ സഊദി-ഇറാഖ് കര അതിര്‍ത്തികള്‍ തുറന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ജദീദ അറാര്‍ അതിര്‍ത്തി പോസ്‌റ്റാണ്‌ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതു ബന്ധത്തിന് ശക്തിയേകി തുറന്നത്. ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഇറാഖ് ആഭ്യന്തര മന്ത്രി ഉസ്മാന്‍ അല്‍ഗാനിമിയുടെ നേതൃത്വലുള്ള സംഘവും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നാലാമത് സഊദി-ഇറാഖ് ഏകോപന സമിതി യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് അതിര്‍ത്തി പോസ്റ്റ് തുറന്നത്. ഇതോടെ രണ്ടു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാരം എളുപ്പമാക്കും.

ജദീദ അറാര്‍ അതിര്‍ത്തി പോസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കൊറോണ വ്യാപനം നേരിടുന്നതിന് ഇറാഖി ജനതക്കുള്ള മെഡിക്കല്‍ വസ്തുക്കളും ഉപകരണങ്ങളും അടങ്ങിയ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപഹാരം വഹിച്ച വാഹന വ്യൂഹം സഊദി അറേബ്യ ഇറാഖിലേക്ക് അയച്ചു. 16,66,772 ചതുരക്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്താണ് ജദീദ അറാര്‍ അതിര്‍ത്തി പോസ്റ്റ് പരന്നുകിടക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തേക്കുള്ള സാമ്ബത്തിക കവാടമായാണ് ഇത് അറിയപ്പെടുന്നത്. സഊദി-ഇറാഖ് സാമ്ബത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സാമ്ബത്തിക, വികസന മേഖലകളില്‍ സഹകരണത്തിന്റെ പുതിയ വിഹായസ്സുകളിലേക്കും തുടക്കം കുറിക്കുന്ന ലോജിസ്റ്റിക് സോണും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

1990 ല്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ സൈന്യം അയല്‍ രാജ്യമായ കുവൈത്തില്‍ അധിനിവേശം തുടങ്ങിയതോടെ ഉടലെടുത്ത സഊദി-ഇറാഖ് ബന്ധത്തിലേറ്റ വിള്ളലോടെയാണ് അതിര്‍ത്തി അടച്ചത്. പിന്നീട് 2015 ല്‍ സഊദി അറേബ്യ വീണ്ടും ഇറാഖിലെ ബാഗ്‌ദാദില്‍ എംബസി തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം പുനഃരാരംഭിക്കുകയായിരുന്നു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജം, സ്പോര്‍ട്സ് തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപത്തിന് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എല്ലാ ഇറാഖി ഉല്‍പ്പന്നങ്ങളും സഊദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, ഈ അതിര്‍ത്തിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സന്ദര്‍ശകരെ അങ്ങോട്ടുമിങ്ങോട്ടും അനുവദിക്കുമെന്നും ഇറാഖിലെ സഊദി അംബാസിഡര്‍ അബ്ദുല്‍അസീസ് അസീസ് അല്‍ ശംരി പറഞ്ഞു.

prp

Leave a Reply

*