അയ്യപ്പന്‍ പോലും കൈയൊഴിഞ്ഞു… നിങ്ങള്‍ കേട്ടത് ടീസര്‍ മാത്രം.. ഇനി വരാന്‍ പോകുന്നതാണ് ഞെട്ടിക്കുന്നത്! 27 ഓഡിയോ ക്ലിപ്പുകള്‍.. മുന്‍പില്‍ ജയിലറ തന്നെ… നടുക്കുന്ന തുറന്ന് പറച്ചിലുമായി ബാലചന്ദ്രകുമാര്‍

ദിലീപിന്റെയും കൂട്ടാളികളുടെയും വലിയ പ്രതീക്ഷയായിരുന്നു ഇന്നത്തെ കോടതി വിധി. പ്രതീക്ഷിച്ചതിലും വിപരീതമായി വിധി വന്നതോടെ ദിലീപിനും കുടുംബത്തിനും അത് വല്ലാത്തൊരു അടിയായി പോയി.

എന്നാലിപ്പോഴിതാ വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്റെ വിശ്വാസ്യതയെ മോശമാകുന്ന തരത്തില്‍ എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്ന് ധാരാളം നീക്കങ്ങളുണ്ടായി.

എന്നെ എങ്ങിനെ കോടതി വിശ്വസിക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ ബോധ്യമായി. എനിക്ക് ഇപ്പോള്‍ എന്റെ വിശ്വാസ്യത തിരിച്ച്‌ കിട്ടിയിരിക്കുന്നു. തനിക്കെതിരേ ഉയര്‍ന്ന പീഡന ആരോപണത്തിനും ബാലചന്ദ്രകുമാര്‍ മറുപടി നല്‍കി. 2021 നവംബര്‍ 21 നാണ് ഞാന്‍ പോലീസില്‍ പരാതി നല്‍കിയത്. അതിന് മുന്‍പ് വരെ ഒരു പെറ്റിക്കേസ് പോലുമുണ്ടായിട്ടില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് ഈ കേസുകള്‍ വന്നത്. പോലീസ് അമ്ബേഷിക്കട്ടെ. ഏത് ആരോപണത്തെയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. മാധ്യമങ്ങളില്‍ വന്നത് താന്‍ പുറത്ത് വിട്ട നാലോ അഞ്ചോ ഓഡിയോ ക്ലിപ്പുകളാണെന്നും പോലീസിന് താന്‍ 27 ഓഡിയോ ക്ലിപ്പുകളാണ് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. നിങ്ങള്‍ കേട്ടതെല്ലാം ടീസര്‍ മാത്രമാണ്. വെര്‍ബാറ്റം എടുത്തുപ്പോള്‍ ഒന്നരപേജോളം ദൈര്‍ഘ്യമുള്ള സംഭാഷണങ്ങളുണ്ട്. എല്ലാം പോലീസിന്റെ കൈവശമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് ചോദ്യംചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആലുവ പോലീസ് ക്ലബിലാണ് അനൂപ് ചോദ്യംചെയ്യലിനായി എത്തിയത്. ഉച്ചയ്ക്ക് ശേഷം ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ചോദ്യംചെയ്യലിന് ഹാജരാകും.ഇതിനിടെ, കേസിലെ ഏഴാം പ്രതിയും സൈബര്‍ വിദഗ്ധനുമായ സായ് ശങ്കര്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായി. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ദിലീപിന്റെയും അഭിഭാഷകരുടെയും നിര്‍ദേശപ്രകാരം ഡലീറ്റ് ചെയ്തതായി ഇയാള്‍ സമ്മതിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കാവ്യാ മാധവനെ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ സാക്ഷിയെന്നതിന് അപ്പുറമുള്ള പരിഗണനയില്‍ ചോദ്യം ചെയ്യാനാണ് ആലോചനയിലുള്ളത്.

prp

Leave a Reply

*