കോട്ടയം: ( 16.12.2021) 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ജിനീയര്‍ അറസ്റ്റില്‍. ഇയാളുടെ ആഢംബര ഫ് ളാറ്റില്‍ നടത്തിയ റെയ്ഡില്‍ 25 ലക്ഷം പിടിച്ചെടുത്തതായും വിജിലന്‍സ് അറിയിച്ചു.
കോട്ടയം മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ എന്‍വൈറണ്‍മെന്റല്‍ എന്‍ജിനീയര്‍ എ എം ഹാരിസിനെയാണ് കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ഇയാളുടെ ആലുവയിലെ ഫ് ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് 25 ലക്ഷത്തോളം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. രാത്രി വൈകിയും പരിശോധന തുടര്‍ന്നതായും വിജിലന്‍സ് അറിയിച്ചു. കോട്ടയം-പാലാ പ്രവിത്താനത്തുള്ള സ്വകാര്യ ടയര്‍ റീ ട്രേഡിങ് കമ്ബനിയുടെ നോണ്‍ പൊലൂഷന്‍ സെര്‍ടിഫികെറ്റ് പുതുക്കി നല്‍കുന്നതിനാണ് ഇയാള്‍ 25,000 രൂപ കൈക്കൂലി വാങ്ങിയതെന്നാണ് വിജിലന്‍സ് പറയുന്നത്.
ഇതേ കാര്യാലയത്തിലെ മുന്‍ എന്‍വൈറയണ്‍മെന്റല്‍ എന്‍ജിനീയര്‍ കമ്ബനിയ്ക്ക് എതിരായുള്ള ശബ്ദമലിനീകരണ പരാതിയുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ കമ്ബനിയുടമയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇയാള്‍ രണ്ടാം പ്രതിയാണെന്ന് വിജിലന്‍സ് പറഞ്ഞു.
എ എം ഹാരിസിന് തിരുവനന്തപുരത്ത് വീട്, പന്തളത്ത് വീടും സ്ഥലവും, ആലുവയില്‍ മൂന്ന് ബെഡ്റൂം ആഡംബര ഫ് ളാറ്റ് എന്നിവയുള്ളതായും വിജിലന്‍സ് സംഘം കണ്ടെത്തി. ആലുവയിലെ ഫ് ളാറ്റില്‍ നിന്നാണ് രൂപ പിടിച്ചെടുത്തത്.
കോട്ടയം യൂനിറ്റ് ഡിവൈ എസ് പി മാരായ കെ എ വിദ്യാധരന്‍, എ കെ വിശ്വനാഥന്‍, ഇന്‍സ്പെക്ടര്‍മാരായ റെജി എം കുന്നിപ്പറമ്ബന്‍, ആര്‍ എസ് രതീന്ദ്രകുമാര്‍, എസ് ആര്‍ നിസാം, എസ് ഐമാരായ ടി കെ അനില്‍കുമാര്‍, ടി എസ് രാഘവന്‍കുട്ടി, കെ സന്തോഷ് കുമാര്‍, എ എസ് ഐ സ്റ്റാന്‍ലി തോമസ്, അരുണ്‍ ചന്ദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

