ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച്‌  25  പേര്‍ മരിച്ചു

ക്വലാലംപുര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച്‌ രണ്ടു വാര്‍ഡന്‍മാരും    ഇരുപത്തിമൂന്ന്  വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ  ഇരുപത്തിയഞ്ച്  പേര്‍ മരിച്ചു. താഹ്ഫിസ് ദാറുല്‍ ഖുറാന്‍ ഇറ്റിഫാഖിയത്ത് എന്ന മതസ്ഥാപനത്തില്‍  വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
മൂന്നു നില കെട്ടിടത്തിന്‍റെ   മുകള്‍ നിലയിലെ കിടപ്പുമുറിയില്‍നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ്     റിപ്പോര്‍ട്ട്. പതിമൂന്ന് വയസിനും 17 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസിന്‍റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.  അപകടത്തില്‍ അഞ്ചു പേരെ രക്ഷപെടുത്തി. ഇവരില്‍ മൂന്നു പേരുടെ നിലഗുരുതരമാണ്.

കെട്ടിടത്തിനുള്ളില്‍ പുക തിങ്ങിയതോടെ ശ്വാസം കിട്ടാതെയാണ് പലരും മരിച്ചിട്ടുള്ളതെന്നാണ് സൂചന.മരിച്ച കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

 

 

 

prp

Related posts

Leave a Reply

*