മെല്‍ബണ്‍: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സില്‍ നാല് റണ്‍സിന് വിരാട് കോഹ്ലി പുറത്തായതോടെ ഇന്ത്യന്‍ നായകനെ സംബന്ധിച്ച് കടന്നുപോകുന്നത് സെഞ്ച്വറികളില്ലാത്ത വര്‍ഷം. 2020ല്‍ ഇതുവരെ കോഹ്ലി സെഞ്ച്വറിയൊന്നും നേടിയിട്ടില്ല. 89 റണ്‍സാണ് കോഹ്ലിയുടെ ഈ വര്‍ഷത്തെ ഉയര്‍ന്ന സ്കോര്‍.
അതേസമയം, ഒമ്ബത് ഏകദിന മത്സരങ്ങളിലും, മൂന്ന് ടെസ്റ്റുകളിലും 10 ട്വന്‍റി 20കളിലും മാത്രമാണ് കോഹ്ലി ഈ വര്‍ഷം കളിച്ചത്. കോവിഡാണ് ഇന്ത്യന്‍ നായകന് തിരിച്ചടിയുണ്ടാക്കിയത്. ആസ്ട്രേലിയക്കെതിരായ സീരിസിന് മുമ്ബായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കോഹ്ലി അവസാനമായി ടെസ്റ്റ് കളിച്ചത്. ന്യൂസിലാന്‍ഡിനെതിരായായിരുന്നു മത്സരം.
ഇതാദ്യമായാണ് സെഞ്ച്വറികളില്ലാതെ ഒരു വര്‍ഷം കോഹ്ലിയെ സംബന്ധിച്ച് കടന്നുപോകുന്നത്. ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. പരമ്ബരയിലെ അടുത്ത മത്സരങ്ങളില്‍ കോഹ്ലിയില്ലാതെയാകും ടീം ഇന്ത്യയിറങ്ങുക.

