മുംബൈ: 1.40 കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നുപേർ മുംബൈയിൽ പിടിയിൽ. പിടിച്ചെടുത്ത മുഴുവൻ തുകയും പുതിയ 2000 രൂപയുടെ നോട്ടുകളാണ്. കാറിൽ കടത്തുകയായിരുന്ന പണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. പിടിയിലായ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.


