അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മാതാപിതാക്കള്‍ കടം വാങ്ങിയ 10000 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ച് രണ്ടര വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു.
അയല്‍ക്കാരായ സഹീദ്, അസ്ലം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അലിഗഢിനടുത്ത തപ്പല്‍ എന്ന സ്ഥലത്താണ് സംഭവം. മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ശ്രദ്ധയില്‍പ്പെട്ടത്.
മെയ് 28ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൈകള്‍ ഒടിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ മാലിന്യം തള്ളുന്ന ഒഴിഞ്ഞ സ്ഥലത്ത്നിന്ന് ജൂണ്‍ രണ്ടിനാണ് മൃതദേഹം കണ്ടെടുത്തത്.

