ആണ്‍വേഷം ധരിച്ച്‌ ശബരിമലയിലെത്തിയ 15 വയസുകാരി പിടിയില്‍

ശബരിമല: ആണ്‍വേഷം ധരിച്ച്‌ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പോലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെന്ന പെണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച്‌ പരിശോധനയ്ക്കിടെ സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞുവെച്ച്‌ പരിശോധന നടത്തിയപ്പോഴാണ് പുരുഷവേഷത്തിലുള്ളത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്‍  പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി നടന്നിരുന്നത്.

കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പമ്പയിലെ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇതെല്ലാം മറികടന്ന് സ്ത്രീകൾ പ്രവേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

prp

Related posts

Leave a Reply

*