അപകടങ്ങള്‍ക്ക്​ വഴിയൊരുക്കി ദേശീയപാതയില്‍ വലിയ കുഴികള്‍

അ​മ്ബ​ല​പ്പു​ഴ: വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്ക് മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ഴ​മേ​റി​യ കു​ഴി​ക​ള്‍. പു​ന്ന​പ്ര മു​ത​ല്‍ പു​റ​ക്കാ​ട് വ​രെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ശാ​ല​മാ​യ റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ത്തി​ല്‍​പെ​ടാ​റു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന​ത്തി‍െന്‍റ വെ​ളി​ച്ച​ത്തി​ല്‍ കു​ഴി​ക​ള്‍ വെ​ട്ടി​ച്ച്‌ മാ​റ്റു​ന്ന​തി​നി​െ​ട​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. ആ​ഴ​മേ​റി​യ കു​ഴി​ക​ളി​ല്‍ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ല്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ടാ​തെ​യും പ​ല​രും അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്നു.

കാ​ക്കാ​ഴം മേ​ല്‍പാ​ല​ത്തി​ല്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ സ്ഥ​ലം എം.​എ​ല്‍.​എ നേ​രി​ട്ടെ​ത്തി കു​ഴി​ക​ള്‍ അ​ട​പ്പി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ അ​ട​ച്ചി​ട​ത്ത് വീ​ണ്ടും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടു. നി​ല​വി​ല്‍ പൊ​ലീ​സ് അ​പ​ക​ട​സൂ​ച​ന​ക​ള്‍ ന​ല്‍കി​യ​ത​ല്ലാ​തെ കു​ഴി​ക​ള്‍ അ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.

സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​പാ​ത​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ള്ള തു​ക ദേ​ശീ​യ​പാ​ത വി​ഭാ​ഗം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, വി​ക​സ​ന​ത്തി‍െന്‍റ ഭാ​ഗ​മാ​യി 2020 ഏ​പ്രി​ല്‍ 30 മു​ത​ല്‍ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റോ​ഡ് പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ല്‍ തു​ക കി​ട്ടി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് പ​റ​യു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​േ​ത്ത​ണ്ടെ​ന്ന തീ​രു​മാ​ന​മാ​ണ് അ​തോ​റി​റ്റി​യു​ടേ​ത്. എ​ച്ച്‌. സ​ലാം എം.​എ​ല്‍.​എ​യു​ടെ പ്ര​ത്യേ​ക താ​ല്‍പ​ര്യ​പ്ര​കാ​രം കു​ഴി അ​ട​ക്കു​ന്ന​തി​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ എ​സ്​​റ്റി​മേ​റ്റി​ന് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ക​രാ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം പ​റ​യു​ന്ന​ത്.

prp

Leave a Reply

*