സ്വാശ്രയ പ്രശ്നം:സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം

 

kerala-assembly_3

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.സ്വാശ്രയ പ്രശ്നത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചിരുന്നു.

ഇന്നലെ സ്വാശ്രയ മാനേജ്മെന്റുകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിടിവാശി വെടിയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.

നിരാഹാരമനുഷ്ഠിച്ചിരുന്ന എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍ എന്നിവരുടെ ആരോഗ്യസ്ഥിതി വഷളായതോടെ അവരെ ആസ്പത്രിയിലേക്ക് മാറ്റി.എംഎല്‍എമാരായ വി.ടി ബല്‍റാമും റോജി എം. ജോണും നിരാഹാരസമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

prp

Leave a Reply

*