വയലില്‍ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി,​ പൊലീസെത്തി ആശുപത്രിയിലാക്കി

പാലക്കാട്: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വയലില്‍ കിടന്നുറങ്ങിയ ഫ്രഞ്ച് പൗരനെക്കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. സൈക്കിളില്‍ നാട് ചുറ്റാനിറങ്ങിയ ഇവാന്‍ ജാക്വറാണ് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചത്. ഇന്നലെ രാവിലെയാണ് ഇവാനെ മന്ദത്തുകാവിനടുത്ത് വയലില്‍ കിടന്നുറങ്ങുന്ന നിലയില്‍ കണ്ടത്.

ഇയാള്‍ മരിച്ചുവെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ ഉറക്കമുണര്‍ന്നതോടെ കൊറോണ ബാധിതനാണോയെന്ന സംശയമായി. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലാക്കി.

പരിശോധനയില്‍ അസുഖമൊന്നുമില്ലെന്ന് വ്യക്തമായെങ്കിലും ഇപ്പോഴും ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. ജനുവരി 10നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തമിഴ്നാട് വഴിയാണ് പാലക്കാട്ടെത്തിയത്. സൈക്കിളില്‍ കേരളം മുഴുവന്‍ ചുറ്റിക്കാണലായിരുന്നു ലക്ഷ്യം.

prp

Leave a Reply

*