വന്നല്ലോ വനമാല. അല്ലാ… ഇതെവിടാര്‍ന്നു..?

വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തിരികെയെത്തി. 57 ദിവസത്തെ അവധിക്ക് ശേഷം അദ്ദേഹം എത്തിയത് ബാങ്കോക്കിൽ നിന്നാണെന്നാണ് സൂചന. എന്നാൽ രാഹുൽ എത്തിയെന്ന് ചില വാർത്തകൾ പ്രചരിച്ചിരുന്നു. തിരികെയെത്തിയെന്ന വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്‍റെ ഒാഫീസും രംഗത്തെത്തിയിരുന്നു.
ഇന്നലെ രാത്രിയിൽ ഡൽഹിയിൽ അദ്ദേഹം എത്തിയെന്നായിരുന്നു വാർത്ത. മടങ്ങിയെത്തുന്ന രാഹുൽ പാർട്ടി പ്രവർത്തനത്തിൽ സജീവനാകുമെന്നാണ് സൂചന. അതിന്‍റെ ഭാഗമായി ഞായറാഴ്ച ബിജെപി സർക്കാരിനെതിരെ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കുമെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
രാഹുലി‌ന്‍റെ തിരിച്ചു വരവിനെക്കുറിച്ച് മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ.ആൻറണി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അവധിക്കു പോയ രാഹുലിനെക്കുറിച്ച് മുതിർന്ന നേതാക്കൾക്ക് പോലും അറിവുണ്ടായിരുന്നില്ല. രാഹുലിന്‍റെ തിരോധാനത്തിൽ അദ്ദേഹത്തിന്‍റെ മണ്ഡലമായ അമേഠിയിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
പാർട്ടി നേതൃത്വം രാഹുൽ ഏറ്റെടുക്കണമെന്ന് ദിഗ് വിജയ് സിംഗ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഇതിനോടകം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയിട്ടില്ല. ഒൗഗ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. രാഹുലിന്‍റെ അമ്മ സോണിയാ അദ്ദേഹത്തിന്‍റെ വസതിയിൽ രാവിലെ തന്നെ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്.

prp

Leave a Reply

*