ഈ രാഹുല്‍ ഗാന്ധിയ്ക്ക് എന്തു പറ്റി?

രണ്ട് മാസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് ഇന്നലെ രാത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലസ്ഥാനത്തെത്തുമെന്നത് പതിവ് അഭ്യൂഹം മാത്രമായി. രാഹുല്‍ മടങ്ങിയെത്തിയില്ലെന്നു മാത്രമല്ല അദ്ദേഹം എന്ന് എത്തുമെന്ന് വ്യക്തമായി പറയാന്‍ ആര്‍ക്കും കഴിയുന്നുമില്ല. ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന കിസാന്‍ മസ്ദൂര്‍ റാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു.

ഫെബ്രുവരി 22നാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷനായത്. രാഹുല്‍ എങ്ങോട്ടാണ് പോയതെന്ന് ഇന്നും അവ്യക്തം. അദ്ദേഹം ഇന്ത്യയിലുണ്ടെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പലതവണ വന്നു. വിദേശത്ത് അവധി ആഘോഷിക്കാന്‍ പോയതാണെന്നും അഭ്യൂഹങ്ങളുണ്ടായി. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയടക്കം വിശദീകരണവുമായി പലരും രംഗത്തെത്തി. അതിനിടെ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാഗാന്ധിയുമായി പിണങ്ങിയാണ് രാഹുല്‍ പോയതെന്നും വാര്‍ത്തകള്‍ വന്നു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം, ഭൂമിയേറ്റെടുക്കല്‍ ബില്‍, തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ രാഹുലിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് ആവശ്യമുള്ള സമയത്താണ് അദ്ദേഹം അവധിയില്‍ പോയത്.

ഓരോ വ്യക്തിക്കും സ്വകാര്യതയുണ്ടെന്നും അത് നമ്മളെല്ലാവരും ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു.

prp

Leave a Reply

*