യേശുദാസ്‌ ഹിന്ദുമതം സ്വീകരിച്ചു; പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ?

yesudasയേശുദാസ് മതം മാറിയിട്ടില്ലെന്നും മതാതീതമായ ദൈവത്തിലാണ് യേശുദാസ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും യേശുദാസിന്റെ പത്‌നി പ്രഭാ യേശുദാസ്. ദൈവവിശ്വാസത്തെ സംബന്ധിച്ച അദേഹത്തിന്റെ വിശ്വാസങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. നെറ്റിയില്‍ ചന്ദനക്കുറിയുമായി യേശുദാസും ഭാര്യയും നില്‍ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് വാര്‍ത്ത പ്രചരിക്കുന്നത്. എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യസ്വാമിയുടെ ട്വീറ്റാണ് വാര്‍ത്ത വൈറലാകാന്‍ കാരണം. യേശുദാസ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതായി ട്വിറ്ററിലൂടെ അറിഞ്ഞെന്നും വാര്‍ത്ത ശരിയാണെങ്കില്‍  എല്ലാ ഹൈന്ദവരും അദേഹത്തെ ഒന്നായി നിന്നു സ്വാഗതം ചെയ്യണമെന്നും ആയിരുന്നു അദ്ധേഹത്തിന്റെ ട്വീറ്റ്.

prp

Leave a Reply

*