ഫ്രീക്കനാവേണ്ടന്ന് സ്കൂള്‍ മാനേജ്മെന്‍റ്: പ്രതിഷേധിച്ച്‌ ഫ്രീക്കന്‍റെ രക്ഷിതാവ് ഫ്രീക്കനായി!

maxresdefault

കാസര്‍കോട്: മുടിവെട്ടി ഫ്രീക്കനായി എത്തിയ വിദ്യാര്‍ത്ഥിയോട് സ്കൂളിന്‍റെ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ അദ്ധ്യാപകനെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്‍റെ സുഹൃത്തുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.അതോടൊപ്പം മകന്‍റെ  അതേ രീതിയില്‍ മുടിവെട്ടി ഫ്രീക്കനായി രക്ഷിതാവും അദ്ധ്യാപകന് മുന്നിലെത്തി  പ്രതിഷേധിച്ചു. അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കാസര്‍കോട് ടൗണ്‍ പൊലീസ് രക്ഷിതാവിനും സുഹൃത്തിനുമെതിരെ കേസെടുത്തു.

സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിക്കെട്ടണമെന്നതിനെതിരെ  വിദ്യാര്‍ത്ഥിനിയായ പി.എസ്.അല്‍ഷ പരാതി നല്കുകയും അതിന് അനുകൂലമായ ഉത്തരവ് നിലവില്‍ വരുകയും ചെയ്തിരുന്നു.

prp

Leave a Reply

*