ഫോട്ടോ ഒരു രക്ഷയുമില്ല’:കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലായിടത്തും റോഡ് പണി നടക്കുന്നുവെന്ന് സുശാന്ത് നിലമ്ബൂര്‍

കൂളിംഗ് ഗ്ലാസ് വച്ച്‌ കൂളായി ദുബായ് എക്സ്പോയില്‍ നില്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തി വ്ലോഗര്‍ സുശാന്ത് നിലമ്ബൂര്‍.

റിയാസ് മന്ത്രി ആയശേഷം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മുക്കിലും മൂലയിലും റോഡ് പണി തകൃതിയായി നടക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ എതിര്‍ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് പോലും തുറന്നു സമ്മതിക്കേണ്ടി വരുമെന്നും സുശാന്ത് പറയുന്നു. റിയാസിന്റെ പുതിയ ഫോട്ടോ രക്ഷയില്ലെന്ന് വ്യക്തമാക്കിയ സുശാന്ത് ആ ഫോട്ടോ തന്റെ ഫേസ്‌ബുക്ക് പേജിലില്‍ പങ്കുവെക്കുകയും ചെയ്തു.

റിയാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മന്ത്രി പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച്‌ കോട്ടുമിട്ടാണ് ദുബായ് എക്സ്പോയിലെ മന്ത്രിയുടെ നില്‍പ്പ്. ഇതിനെ ട്രോളിയും പ്രശംസിച്ചും ഇതിനോടകം തന്നെ ധാരാളം പേര്‍ രംഗത്തുവന്നിട്ടുണ്ട്. ദുബായ് എക്സ്പോയില്‍ ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്‌എ, ജര്‍മനി പവലിയനുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് മന്ത്രി തന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

അതേസമയം, കേരളത്തിലെ ദേശീയപാത ആറ് വരിപ്പാതയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ് എന്ന് മന്ത്രി അറിയിച്ചു. കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ചെങ്കള വരെയുള്ള 669 കിലോമീറ്റര്‍ പ്രവൃത്തിയുടെ ഓരോ ഘട്ടവും പരിശോധിച്ചു വരുന്നുണ്ട്. ആകെ 20 റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പദ്ധതിയുടെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് നിര്‍വ്വഹിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തുകയും ഓരോ റീച്ചിന്‍്റെയും പുരോഗതി വിലയിരുത്തിയുമാണ് പ്രവൃത്തി മുന്നോട്ട് പോവുന്നത്. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുക എന്നതാണ് സര്‍ക്കാരിന്‍്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

prp

Leave a Reply

*