തമിഴ്നാട് ഒരുങ്ങുന്നു മലയാളിയുടെ ഓണപ്പൂക്കളം നിറക്കാന്‍

തിരുവനന്തപുരം: മലയാളിയുടെ ഓണപ്പൂക്കളത്തിനു നിറം പകരാന്‍ പൂക്കള്‍ വിരിയുന്നത് തമിഴ്നാട്ടിലെ പാടങ്ങളില്‍. ഓണ വിപണി ലക്ഷ്യമാക്കി ഹെക്ടര്‍ കണക്കിനു പാടങ്ങളിലാണ് തമിഴ് കര്‍ഷകര്‍ പൂക്കള്‍ വിരിയിച്ചിരിക്കുന്നത്.

സുന്ദരപാണ്ഡ്യപുരത്തും തൊവാളയിലും ആര്യങ്കാവിലും കിലോമീറ്ററുകളോളം പൂക്കള്‍ വിളഞ്ഞിരിക്കുന്നത് കാണാം. അതിര്‍ത്തികളില്‍ വിരിയുന്ന പൂക്കളുടെയും ലക്ഷ്യം മലയാളികളുടെ  ഓണം തന്നെ. പൂക്കളുടെ കമനീയ കാഴ്ച കാണാന്‍ എത്തുന്നവരുടെ എണ്ണവും കുറവല്ല.

prp

Leave a Reply

*