ന്യൂഡല്‍ഹി• ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ബോളിവുഡ് നടനും, റിയോ ഒളിംപിക്സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറുമായ സല്മാന് ഖാന്. ഒളിംപിക്സില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹനമായി ഓരോരുത്തര്‍ക്കും 1,01000 രൂപ വീതം നല്‍കുമെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സല്മാന് അറിയിച്ചത്.
‘ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായികതാങ്ങള്ക്ക് എല്ലാ അഭിനന്ദനങ്ങളും. എല്ലാവര്ക്കും 1,0100 രൂപ സമ്മാനിക്കും. നമ്മുടെ കായികരംഗത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പിന്തുണ വളരെ വലുതാണ്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും ആകുന്ന പിന്തുണ നല്‍കണ’മെന്നും സല്മാന് ആവശ്യപ്പെടുന്നു.
