ഐഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഐഷ സുല്‍ത്താനയ്ക്ക് എതിരായ രാജ്യദ്രോഹകേസില്‍ ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി .

അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ എഫ് ഐ ആര്‍ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന് ശേഷം വിശദമായ വാദം കേള്‍ക്കും. ഐഷയുടെ ഹര്‍ജി ഉടന്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും വാദം കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

prp

Leave a Reply

*