ഐനും ഒറ്റാലിനും രണ്ട് അവാര്‍ഡുകള്‍

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നും നേടാനാകാതെ പോയ മലയാള സിനിമയ്ക്ക് ആശ്വാസമായത് ഐന്‍, ഒറ്റാല്‍ എന്നീ ചിതങ്ങളാണ്.

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ ഒരുക്കിയ ഐന്‍ മലയാളത്തിലെ മികച്ച ചിത്രമായി. ഒപ്പം ഐനിലെ പ്രകടനത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

രണ്ട് വര്‍ഷം മുമ്പ് 101 ചോദ്യങ്ങള്‍ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ സിദ്ധാര്‍ഥ് ശിവ ഇത്തവണ രണ്ട് അവാര്‍ഡുകളുമായി തന്റെ മികവ് ആവര്‍ത്തിച്ചു. വടക്കന്‍ കേരളത്തിലെ മുസ്‌ലിം കുടുംബത്തിന്റെ കഥയാണ് അദ്ദേഹം ഐനിലൂടെ പറഞ്ഞത്.

 

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡിനൊപ്പം അവലംബിത തിരക്കഥയ്ക്ക് ജോഷി മംഗലത്തിനും ഈ സിനിമയ്ക്ക് അവാര്‍ഡുണ്ട്. ആന്റണ്‍ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഒറ്റാല്‍. സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

താറാവുകര്‍ഷകരുടെ പശ്ചാത്തലത്തില്‍ കുട്ടനാടിന്റെ പ്രകൃതിമനോഹാരിതയിലൂടെയാണ് ജയരാജ് ഒറ്റാലിന്റെ കഥ പറഞ്ഞത്. കുമരകം വാസുദേവന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. താറാവുകര്‍ഷകനും ഒരു കൊച്ചുകുട്ടിയുടേയും ജീവിതമാണ് ഈ സിനിമവിഷയമാക്കിയത്.

 

content courtesy: http://www.mathrubhumi.com/

 

prp

Leave a Reply

*