
എറണാകുളത്ത് ഇന്നലെ ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചയാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലുവഴി സ്വദേശി പൊന്നയംമ്ബിള്ളില് പി.കെ ബാലകൃഷ്ണന് നായരാണ് ഇന്നലെ മരിച്ചത്.
80 വയസ്സുള്ള ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മകന് ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലിചെയ്യുന്നത്. അവിടെ നിന്നാണ് അണുബാധ കിട്ടിയതെന്ന് സംശയിക്കുന്നു. രണ്ട് ദിവസം മുന്പ് മകനും കുട്ടികള്ക്കും പനി ഉണ്ടായിരുന്നു.
ഇദ്ദേഹത്തിന്െറ വീട്ടിലെത്തിയ ആരോഗ്യവകുപ്പ് അധികൃതര് ഇദ്ദേഹവുമായി സമ്ബര്ക്കമുള്ളവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. രായമംഗലം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. സ്രവ പരിശോധന വിവരം വന്നതിനു ശേഷo കൂടുതല് വിവരങ്ങള് വ്യക്തമാകും.
