സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഇരയാര്? പ്രതിയാര്?

തിരുവനന്തപുരം: പീഡപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തില്‍ വ്യത്യസ്ത പ്രതികരണങ്ങളാണുള്ളത്. ഏഴ് വര്‍ഷത്തോളം തുടര്‍ച്ചയായി സ്വാമി പീഡിപ്പിച്ചു എന്ന് പറയുന്ന നിയമവിദ്യാര്‍ത്ഥി കൂടിയായ പെണ്‍കുട്ടി ഇതുവരെ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്നതാണ് സംശയം. സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ ഉണ്ടായിരിക്കെ എങ്ങനെ സ്വാമിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമുണ്ടായി? ഇപ്പോള്‍ 23 വയസ്സുള്ള പെണ്‍കുട്ടിയെ 14 വയസ്സു മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് മൊഴി; എങ്കില്‍ പ്രതികരിക്കാന്‍ എന്തിനിത്ര കാലയളവ്‌?

ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് എംപി ശശി തരൂര്‍. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണത അല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇതിന് പിന്തുണ കൊടുക്കുകയല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ എന്നാണു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചത്.

ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവം ധീരമായ നടപടിയാണെന്ന് മന്ത്രി ജി സുധാകരന്‍.  യുവതിക്ക് എല്ലാവിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും ആ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

prp

Leave a Reply

*