
കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ 29ാം മൈലിലെ ഹോട്ടലില്‍ വന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പഞ്ചായത്ത് വിതരണംചെയ്ത അരി ഉപേക്ഷിച്ചവര്‍ക്കെതിരെ കേളകം പൊലീസ് കേസെടുത്തു. കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെയുടെ പരാതിയിലാണ് ആന്റണി, സന്തോഷ്, ജിബിന്‍, ജോണ്സണ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നില്‍ അരി ഉപേക്ഷിച്ചത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പരാതിപ്പെടുകയും എത്രയും വേഗം നീക്കംചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
