സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; 100 പേരില്‍ രോഗം സ്ഥിരീകരിച്ചു

തൃശൂര്‍ : സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. തൃശൂര്‍ ജില്ലയില്‍ 100 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ നഗരസഭ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്ബാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപ്പിത്തം പടരുന്നുണ്ട്. ഒല്ലൂരിലെ വിവാഹ സത്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവര്‍ക്കും രോഗം ബാധിച്ചു.

രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാന്‍ കര്‍ശന നടപടികളാണ് ആരോഗ്യവകുപ്പ് എടുത്തിരിക്കുന്നത്. സൂപ്പര്‍ ക്ലോറിനേഷന്‍ എല്ലാ വീടുകളിലെയും കിണറുകളില്‍ ചെയ്യണമെന്ന് ആശാപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*