ബെംഗളൂരു: ( 03.12.2019) അങ്ങനെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട്, ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ‘കാണാതായ’ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയാണ് കണ്ടെത്തിയതായി അറിയിച്ചത്.
ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രമിന്റെ അവശിഷ്ടങ്ങളും തകര്‍ന്നസ്ഥലവും (ക്രാഷ് ലാന്‍ഡിംഗ്) കണ്ടെത്തിയത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനിയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നില്‍.
ക്രാഷ് ലാന്‍ഡിംഗില്‍ ലാന്‍ഡര്‍ പൂര്‍ണ്ണമായി നശിച്ചുവെന്ന കാര്യത്തില്‍ ഇതോടെ സ്ഥിരീകരണമായി. 21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രമുള്ളത്.
courtsey content - news online

