തിരുവനന്തപുരത്ത് വന്‍ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. എംജി റോഡിലെ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. പഴവങ്ങാടിക്ക് സമീപമാണ് സംഭവം. ചെല്ലം അംബ്രല്ലാ മാര്‍ട്ടാണ് കത്തിയത്. തീ അടുത്തുള്ള കടകള്‍ക്ക് വ്യാപിക്കുമെന്ന ആശങ്കയുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി. കുടയും ബാഗുകളും വില്‍ക്കുന്ന സ്ഥാപനമാണിത്. തീ ഉണ്ടാകാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.

അതേസമയം, ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലും വന്‍ തീപ്പിടുത്തമുണ്ടായി. രണ്ടേക്കര്‍ സ്ഥലത്താണ് തീപിടുത്തമുണ്ടായത് . മരങ്ങളും അടിക്കാടും കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ രണ്ട് മണിക്കൂര്‍ നീണ്ട പരിസരമത്തില്‍ തീ നിയന്ത്രണ വിധേയമാക്കി.

പറമ്പിലെ മാലിന്യങ്ങള്‍ക്ക് അശ്രദ്ധയായി തീയിട്ടതാണ് തീപ്പിടിത്തത്തിന് കാരണമായത്. പറമ്പിലെ അക്കേഷ്യയിലും പറങ്കിമാവിലും തീ പടര്‍ന്നുപിടിച്ചു . കാറ്റുണ്ടായിരുന്നതിനാല്‍ തീ പെട്ടെന്ന് ആളിപ്പടര്‍ന്നു. വിവരമറിഞ്ഞ് വര്‍ക്കലയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളാണ് എത്തിയത്.

prp

Leave a Reply

*