യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ 20 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു

യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ 20 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചു.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്​മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലെത്തിയവര്‍ക്കാണ്​ കോവിഡ്​ കണ്ടെത്തിയത്​. പുതിയ കൊറോണ വൈറസിന്​ 70 ശതമാനത്തിലധികം അതിവ്യാപന ശേഷിയുണ്ടെന്നാണ്​ നിഗമനം​.

യു​.കെയില്‍ കോവിഡ്​ പടര്‍ന്നതോടെ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഏക​േദശം 70 ഓളം വിമാനങ്ങളാണ്​ റദ്ദാക്കിയത്​. ഇന്ത്യയെകൂടാതെ പാകിസ്​താന്‍, പോളണ്ട്​, സ്​​പെയിന്‍, സ്വിറ്റ്​സര്‍ലന്‍ഡ്​, സ്വീഡന്‍, റഷ്യ, ജോര്‍ദാന്‍, ഫ്രാന്‍സ്​, ഹോ​​േങ്കാങ്​ തുടങ്ങിയ രാജ്യങ്ങളും യു.കെ വിമാനം റദ്ദാക്കി.നവംബര്‍ 25 മുതല്‍ ഡിസംബര്‍ എട്ടുവരെ യു.കെയില്‍നിന്ന്​ ഇന്ത്യയിലെത്തിയ യാത്രക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു. ആര്‍​​െക്കങ്കിലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ്​ നിര്‍ദേശം.

prp

Leave a Reply

*