സോളാർ ഇൻവെർട്ടർ നിങ്ങളുടെ കറണ്ട് ബില്ലിനെ ഫ്ലാറ്റാക്കും

ക്രമാതീതമായി ഉയരുന്ന വൈദ്യുതി ചെലവുകൾക്ക് ഇനി ഏകപരിഹാരം സോളാർ എനർജിയാണ്. ഏതൊരു കുടുംബത്തിനും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദനം നടത്തി ആവശ്യാനുസരണം ഉപയോഗിക്കാമെന്നതാണ് സോളാര്‍ വൈദ്യുതി ഉല്‍പാദനം കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം. വളരെ ചെറിയ സൂര്യപ്രകാശത്തിലോ മഴക്കാലത്തോ പോലും വൈദുതി ഉൽപ്പാദിപ്പിക്കുന്ന ആധുനീക സോളാര്‍ പാനലുകൾ ഇന്ന് ലഭ്യമാണ്. അതിനാൽ തന്നെ ഇന്ന് സോളാർ ഇൻവെർട്ടറുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിരിക്കുന്നു.

എന്താണ് സോളാർ ഇൻവെർട്ടർ

സോളാര്‍ വൈദ്യുതി ഉല്‍പാദനത്തില്‍ മൂന്നു ഘടകങ്ങളാണുള്ളത്. സോളാര്‍ പാനല്‍, സോളാര്‍ ഇന്‍വര്‍ട്ടര്‍, ബാറ്ററി. മഴക്കാലത്തും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മോണോക്രിസ്റ്റലിൻ പാനലുകൾ ആണ് ഏറ്റവും മികച്ചത്. വിടിന്റെ ടെറസ്, കാര്‍ ഷെഡ്, മേൽക്കൂര എന്നിവയുടെ മുകളിൽ ഇത് വളരെ സേഫായി ഇത് സ്ഥാപിക്കാം. മേൽക്കൂരയിൽ ഷീറ്റിനു പകരം ലീക്ക് പ്രൂഫ് പാനൽ സെറ്റ് ചെയ്യാനും സാധിക്കും. 200 വാട്ട്‌സ് മുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന ഈ പാനലുകള്‍ക്ക് 25 വര്‍ഷം വരെ വാറന്റി ലഭിക്കും.

ചാര്‍ജ് സംഭരി്ച്ചുവെക്കാനാണ് ബാറ്ററികള്‍ ഉപയോഗിക്കുന്നത്. ബാറ്ററികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സംഭരണ ശേഷി കൂടും. സാധാരണയായി സി-10 ഗ്രേഡ് ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ചാര്‍ജ്ജിങ്, ഡിസ്ചാര്‍ജ്ജിങ് പ്രക്രിയ വളരെ വേഗത്തില്‍ നടക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. സാധാരണ 200 AH സി-10 ഗ്രേഡ് ബാറ്ററികള്‍ക്ക് 20000 രൂപയ്ക്ക് മുകളിൽ വില വരും. അഞ്ചു വര്‍ഷം വരെ വാറന്റിയും ലഭിക്കും.

സോളാര്‍ ഇന്‍വര്‍ട്ടര്‍, ബാറ്ററിയില്‍ വൈദ്യുതി ചാര്‍ജ് ചെയ്യാനും ബാറ്ററിയിലുള്ള ചാര്‍ജിനെ വൈദ്യുതിയാക്കി മാറ്റാനും സഹായിക്കുന്നു. ഇന്‍വര്‍ട്ടറിന്റെ പ്രവര്‍ത്തനക്ഷമതയും ഗുണനിലവാരവും ബാറ്ററികള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും ആയുസ്സും നല്‍കും. സോളാര്‍ ഇന്‍വര്‍ട്ടറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെങ്കല്‍ ബാറ്ററികള്‍ 10 വര്‍ഷം വരെ കേടുപാടുകളില്ലാതെ ഉപയോഗിക്കാം.

ഓണ്‍ഗ്രിഡ്  & ഓഫ്ഗ്രിഡ്

ഓണ്‍ഗ്രിഡ് , ഓഫ്ഗ്രിഡ് എന്നിങ്ങനെ രണ്ടു തരത്തിലാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാറ്. ഓണ്‍ഗ്രിഡ് സംവിധാനത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് KSEB ലൈനുമായി ബന്ധിപ്പിച്ചിരിക്കും. ഇവിടെ ആവശ്യം കഴിഞ്ഞു വരുന്ന അധിക യൂണിറ്റ് കറണ്ട് KSEB-യ്ക്ക് നല്കുന്നു.

ഓഫ്ഗ്രിഡില്‍ സോളാര്‍ പവര്‍പ്ലാന്റ് KSEB ലൈനുമായി ബന്ധിപ്പിക്കാതെ മുഴുവന്‍ ലോഡും സൗരോര്‍ജ്ജ വൈദ്യുതിയില്‍ കണക്ട് ചെയ്യുന്നു. ഏതെങ്കിലും കാരണവശാല്‍ ബാറ്ററിയില്‍ സംഭരിച്ചു വച്ചിരിക്കുന്ന ചാര്‍ജ് തീരുന്ന പക്ഷം KSEB-യിലേക്ക് മാറുന്നു. ഈ സിസ്റ്റമാണ് സാധാരണയായി വീടുകളിൽ അഭികാമ്യം.

കറണ്ട് ബില്ല് കേവലം ‘മിനിമം ചാർജ്ജ്’

സോളാർ സിസ്റ്റം സ്ഥാപിക്കുക വഴി വീട്ടിലെ കറണ്ട് ബിൽ തുക ഗണ്യമായി കുറയ്ക്കാനാകും. അധികം കറണ്ട് ആവശ്യമായിട്ടുള്ള ഫ്രിഡ്ജ്,, വാഷിങ് മെഷിൻ, മിക്സി, ഇൻഡക്ഷൻ കുക്കർ, മോർട്ടർ തുടങ്ങിയവ പൂർണ്ണമായും പകൽ സമയത്ത് സോളാറിൽ പ്രവർത്തിക്കുന്നു. ഇതിനാൽ തന്നെ കറണ്ട് ബിൽ തുക മിനിമം ചാർജ്‌ജിനടുത്ത് നിർത്താൻ സാധിക്കും. ഇതിനായി മുടക്കുന്ന തുക ഏകദേശം 3 വർഷത്തിനുള്ളിൽ തന്നെ തിരിച്ചെടുക്കാം; പിന്നീട് വർഷങ്ങളൊളം കറണ്ട് ഫ്രീയായി ഉപയോഗിക്കാം.

വിവരങ്ങൾക്ക് കടപ്പാട്

കേരളത്തിൽ ഉടനീളം താല്പര്യമുള്ളവരിൽ നിന്നു ഫ്രാൻഞ്ചൈസികൾ ക്ഷണിക്കുന്നു.

25 വർഷമായി സോളാർ ഇൻവെർട്ടറുകളും അനുബന്ധ പ്രോഡക്റ്റുകളും ഉൽപ്പാദിപ്പിക്കുന്ന അനെർട്ട് അംഗീകാരമുള്ള ISO സെർട്ടിഫൈഡ് കമ്പിനിയാണ് കൊച്ചി ആസ്ഥാനമായ രാജ് ഇലക്ട്രോ പ്രോഡക്ട്സ്. കേരളത്തിൽ എവിടെയും കമ്പിനിയുടെ സേവനം ലഭ്യമാണ്. ഇൻവെർട്ടറുകൾക്കും ബാറ്ററികൾക്കും പാനലിനും 5 വർഷം റീപ്ലേസ്‌മെന്റ് ഗ്യാരന്റി നൽകുന്നു.  ഏറ്റവും മികച്ച പ്രോഡക്റ്റും, വിലയും, വില്പനാനന്തര സേവനവും കമ്പിനി ഉറപ്പു നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും സൗജന്യ എസ്റിമേഷനും ബന്ധപ്പെടേണ്ട നമ്പർ 08848820968 07593044372 WhatsApp 8848820968

Send Enquiry

    Name*

    Email*

    Mobile*

    Location*

    Message

    prp

    Leave a Reply

    *