ഭാരതത്തില്‍ ഒരു ദിവസം ശരാശരി 107 സ്ത്രീകള്‍ ബലാല്‍സംഗത്തിനിരകളാകുന്നു.. ഓരോ മണിക്കൂറിലും 4 ബാലാത്സംഗങ്ങള്‍ .. ഇന്ത്യയിലെ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ് ?

National Crime Records Bureau (NCRB) പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ ഇതാ :-

ഭാരതത്തില്‍ ഒരു ദിവസം ശരാശരി 107 സ്ത്രീകള്‍/ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിരകളാകുന്നു. അതായത് ഓരോ മണിക്കൂറിലും 4 ബാലാത്സംഗങ്ങള്‍ ..ചിലപ്പോള്‍ അതിലും കൂടുതല്‍.

നമ്മുടെ ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകള്‍, പുരുഷന്മാരാല്‍ അനുഭവിക്കുന്ന യാതനകളുടെ കണക്കുകള്‍ വളരെയേറെ ഞെട്ടിക്കുന്നവയാണ്.

ഭര്‍ത്താക്കന്മാരും ബന്ധുക്കളും മൂലമുണ്ടാകുന്ന സ്ത്രീപീഡനങ്ങള്‍ 36.6 % ആണ്. സ്ത്രീകളുടെ ദൗര്‍ബല്യം ( വിനയം,ബഹുമാനം) മുതലെടുത്ത് ( assault on a woman with intent to outrage her modesty ) വിവിധ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ 25 % ആണ്.

സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നത് 19%. റേപ്പ് 11.5 %. റേപ്പ് കേസുകളില്‍ 43.2 % വും 18 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളാണ് ഇരകള്‍.

ദക്ഷിണേന്ത്യയെ അപേക്ഷിച്ച്‌ ഉത്തരഭാരതത്തിലാണ് അതിക്രമങ്ങള്‍ കൂടുതല്‍.Thompson Reuters Foundation കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ചിടത്തോളം ലോകത്തേറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണത്രേ.

നാമോരുത്തരും സ്വയം പരിശോധിക്കട്ടെ ഇന്ത്യയില്‍ സുരക്ഷിതരും സന്തോഷവതികളുമായ സ്ത്രീകളുടെ ശതമാനം എത്രയെന്ന് ?

courtsey content - news online
prp

Leave a Reply

*