ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന്
പുറത്ത്. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. പാര്‍ട്ടിയെ ശശികല കുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് മന്ത്രി ജയകുമാര്‍ പറഞ്ഞു. പനീര്‍സെല്‍വവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ പ്രധാന പദവിതന്നെ നല്‍കുമെന്നും ജയകുമാര്‍ പറഞ്ഞു. പനീര്‍സെല്‍വത്തിന്‍റെ ആവശ്യങ്ങള്‍ എടപ്പാടി പക്ഷം അംഗീകരിച്ചു.


