മുദ്രാ ലോണുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ

മുംബൈ: മുദ്ര ലോണിന്മേല്‍ നിയന്ത്രണം. പലരും വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തി മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് ആര്‍ബിഐ ഇപ്പോള്‍.

മുദ്ര വായ്പയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്ബത്തിക വര്‍ഷം 2.9 കോടി പേര്‍ക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വിതരണം ചെയ്തത്.

മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ പുതിയ നീക്കം.ചെറുകിട സംരംഭകരെ സഹായിക്കുന്നതിന് വേണ്ടി മോദി സര്‍ക്കാര്‍ 2015ല്‍ കൊണ്ടു വന്ന വായ്പ പദ്ധതിയാണിത്.

Content curtesy: express kerala
prp

Leave a Reply

*