കൊച്ചിയിലെ ഏറ്റവും മികച്ച ജീവിതശൈലി അനുഭവിച്ചറിയൂ: പ്രോവിഡന്റ് വിൻവർത്തിൽ നിന്നും

കൊച്ചി: കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിൽ ഒരു ഭവനം സ്വന്തമാക്കാൻ കൊതിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. ദിനംപ്രതി പുതിയ പുതിയ മാറ്റങ്ങൾക്കും വികസനകൾക്കും സാക്ഷ്യം വഹിക്കുന്ന നഗരമാണ് കൊച്ചി. മെട്രോ റെയിൽ ഉൾപ്പെടെയുള്ള വികസിത അടിസ്ഥാന സൗകര്യങ്ങൾ, വിശാലമായ ആരോഗ്യ പരിപാലന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയാണ് കൊച്ചി വസ്തു വാങ്ങുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുന്നതിന്റെ ചില കാരണങ്ങൾ. 

കൊച്ചി സിറ്റിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇടപ്പള്ളി ഈ കഴിഞ്ഞ ദശാബ്ദത്തിലുടനീളം അനവധി വികസന മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഒരുകാലത്ത് ശാന്തമായ പ്രദേശമായിരുന്ന ഇടപ്പള്ളി ഇപ്പോൾ എറണാകുളം ജില്ലയുടെ വ്യാവസായിക, സാംസ്കാരിക, ബിസിനസ് ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഏവരുടെയും പ്രിയപ്പെട്ട വിനോദ, ഷോപ്പിംഗ് കേന്ദ്രമായ ലുലു മാൾ തുറന്നതോടെ ഇടപ്പള്ളിയുടെ ജനപ്രീതി വർധിച്ചു. രണ്ട് പ്രധാന ഹൈവേകളെ ബന്ധിപ്പിക്കുന്ന മെട്രോ കണക്ഷനും ബൈപാസ് ജംഗ്ഷനും ഇന്റർസിറ്റി കണക്റ്റിവിറ്റിക്ക് കൂടുതൽ ഉത്തേജനം നൽകി. 

47 വർഷത്തെ പാരമ്പര്യവും അനുഭവ സമ്പത്തുമുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സാണ് പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ്. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഗോവ, തുടങ്ങി ഇന്ത്യയിലെ തന്നെ മികച്ച റെസിഡൻഷ്യൽ ഹോട്ട്സ്പോട്ടുകളിൽ ഭവനങ്ങൾ അണിയിച്ചൊരുക്കാൻ പ്രോവിഡന്റ് ഡെവലപ്പേഴ്സിന് സാധ്യമായിട്ടുണ്ട്. ഇതുവരെ 15,000-ത്തിലധികം വീടുകൾക്ക് പൂർണത നൽകി കഴിഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതത, മികച്ച എഞ്ചിനീയറിംഗ്, ബിസിനസ് രീതികളിലെ സുതാര്യത എന്നിവ ഉറപ്പ് നൽകുന്നതിനാൽ പാർപ്പിട, വാണിജ്യ മേഖലകളിലെ ഏറ്റവും വിശ്വസനീയമായ റിയൽ എസ്റ്റേറ്റ് സ്ഥാപനമായി മാറാൻ പ്രൊവിഡന്റിനു സാധ്യമായി. പ്രൊവിഡന്റ് ഹൗസിങിന്റെ ഏറ്റവും പുതിയ പ്രോജക്റ്റായപ്രോവിഡന്റ് വിൻവർത്കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് ഇടപ്പള്ളി ലുലു മാളിനുസമീപം പരിപൂർണ ചാരുതയോടെ ലോഞ്ച് ചെയ്യുകയാണ്.

16 ഏക്കർ സ്ഥലത്ത് ആദ്യഘട്ടത്തിൽ 4 ടവറുകളിലായി ഒരുങ്ങുന്ന ഈ പ്രോജക്ടിൽ നൂതന ഡിസൈനിങ്ങോടുകൂടിയ 2.5 BHK അപ്പാർട്ടുമെന്റുകളാണുള്ളത്. NH-66-ൽ ലുലു മാളിന് സമീപവും ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുമാണ് പ്രൊജക്റ്റ്  സ്ഥിതി ചെയ്യുന്നത്. അതിമനോഹാരിതമായ ഭൂപ്രകൃതി, തടസ്സമില്ലാത്ത കണക്റ്റിവിറ്റി എന്നിവ ഈ പ്രൊജക്റ്റ് ഉറപ്പ് നൽകുന്ന പ്രത്യേകതയാണ്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ ഇവിടെയെത്താൻ സാധിക്കും. 

200-ലധികം സ്ഥാപനങ്ങളുള്ള കൊച്ചി ഇൻഫോ പാർക്ക് 7.4 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്നത്. റിലയൻസ് കോർപ്പറേറ്റ് ഐടി പാർക്ക്, CITTIC, ഇൻഫോപാർക്ക് ബിസിനസ് തുടങ്ങിയ പ്രധാന ഐടി ടെക് പാർക്കുകളാൽ ചുറ്റപ്പെട്ടതാണ് ഈ പ്രൊജക്റ്റ് . ഗ്രാൻ്റ് മാൾ, ലുലു മാൾ, ഒബറോൺ മാൾ, എറണാകുളം മെഡിക്കൽ സെൻ്റർ, മേരി മാതാ പബ്ലിക് സ്കൂൾ, ഇൻഫോപാർക്ക് തുടങ്ങിയവയോടെല്ലാം വളരെ അടുത്താണ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ആലുവ, കളമശ്ശേരി, കാക്കനാട്, പാലാരിവട്ടം, വൈറ്റില, കലൂർ എന്നി മാർക്കറ്റുകളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ചേരാം. 

മികച്ച ഡെവലപ്പ്മെന്റ് പ്ലാനോടുകൂടി , ആധുനിക സുഖസൗകര്യങ്ങളിൽ നൂതന മാതൃകയിൽ അണിയിച്ചൊരുക്കുന്നവിൻവർത്മികച്ച കമ്മ്യൂണിറ്റി ലൈഫും, സുഖപ്രദവുമായ താമസവും ഉറപ്പ് നൽകുന്നു. ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കാര്‍ പാര്‍ക്കിംഗ്, ക്ലബ് ഹൗസ്, മൾട്ടിപ്ലേ കോർട്ട് തുടങ്ങി നാൽപ്പതിൽപരം മോഡേൺ അമിനിറ്റികളോടു കൂടിയതാണ് ലക്ഷ്വറി പ്രോജക്റ്റ്ആകർഷകവും മനോഹരവുമായ കോർട്യാർഡ്, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്, ആംഫി തിയേറ്റർ, കളരി കോർട്ട് തുടങ്ങി എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധി സൗകര്യങ്ങൾ വിശാലമായ തുറസ്സായ സ്ഥലങ്ങളും വാഗ്ദാനം ചെയ്യുന്നു. 

എല്ലാ മോഡേൺ അമിനിറ്റീസും കുറഞ്ഞ പ്രൈസ് റേഞ്ചിലും ഉയർന്ന ഗുണനിലവാരത്തിലും ഒരുക്കി ഒരു മോഡേൺ ഔട്ട് ലുക്കിൽ പ്രോപ്പർട്ടികൾ ക്ലൈന്റിനു നൽകുന്നു എന്നതാണ് പ്രോവിഡന്റ് ഹൗസിംഗ്ന്റെ പ്രത്യേകത. സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ഇടപ്പള്ളിയിലെ പുതിയ പ്രൊജക്റ്റായപ്രോവിഡന്റ് വിൻവർത് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ പുതുപുത്തൻ റെസിഡൻഷ്യൽ പ്രൊജക്റ്റ് 70 ലക്ഷം രൂപ മുതൽ ലഭ്യമാണ്. പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ+971525535229, WhatsApp: +971525535229

Send Enquiry

(Click Here or Fill out the form below)

    Name*

    Email*

    Mobile*

    Message

    .

    prp

    Leave a Reply

    *