അടുത്തവര്‍ഷം പുറത്തിറങ്ങുന്ന കാളിദാസന് ചിത്രം പൂമരത്തിലെ ഗാനം പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യതയാണ് ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനത്തിന് കിട്ടിയത്. പാട്ട് ഹിറ്റായതോടെ ട്രോളൻമാരും ഇതിനെ ആഘോഷമാക്കി. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ഒരു ക്യാംപസ് കഥയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്കിയിരിക്കുന്നതും ഫൈസൽ റാസിയാണ്.
ആ ഗാനം കേള്‍ക്കാം..
