വിദേശത്തായിരുന്നവർക്ക് മാർച്ച് 31 വരെയും പ്രവാസികൾക്ക് ജൂൺ 30 വരെയും പഴയ നോട്ടുകള്‍ മാറ്റാം

2016 നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെ നോട്ടുകൾ മാറിയെടുക്കാം. പ്രവാസി ഇന്ത്യക്കാർക്ക് ജൂൺ 30 വരെയും അസാധുനോട്ടുകൾ മാറിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്തായിരുന്ന ഇന്ത്യക്കാർ തിരിച്ചറിയൽ രേഖയ്ക്കൊപ്പം വിദേശത്തായിരുന്നുവെന്നു തെളിയിക്കുന്ന രേഖകളും നൽകണം. കെവൈസി നടപടികൾ പൂർത്തിയാക്കിയ അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കാൻ സാധിക്കുക. ആർബിഐയുടെ മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ കേന്ദ്രങ്ങളിൽ നോട്ട് മാറാനുള്ള സൗകര്യമുണ്ടായിരിക്കും.

prp

Leave a Reply

*