നിപ; രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ രണ്ട് പേരുടെ സാമ്പിളു കൂടി നെഗറ്റീവ്

തൃശ്ശൂര്‍: നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്ത ബന്ധം പുലർത്തിയ രണ്ട് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ്. ഇതോടെ രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ എട്ട് പേരുടെ സമ്പിളും നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു.

നിപയെ അതിജീവിച്ചു എന്നത് വലിയ ആശ്വാസമാണെന്നും ഉറവിടം കണ്ടെത്താനുള്ള പരിശോധന വിദഗ്ദർ തുടങ്ങിയതായും ആരോഗ്യ മന്ത്രി ശൈലജ അറിയിച്ചു.മറ്റൊരാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഈ ഫലം ഇന്നറിയാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നിപ രോഗലക്ഷണങ്ങളുമായി പറവൂർ സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. യുവാവിന് നിപ സ്ഥിരീകരിച്ചതോടെ യുവാവിന്‍റെ സാനിധ്യമുണ്ടായിരുന്ന, കൊച്ചി, തൃശ്ശൂർ, തൊടുപുഴ എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. യുവാവ് അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലായിരുന്നു. എന്നാൽ അടുത്തിടപഴകിയവരിൽ ആർക്കും നിപ സ്ഥിരീകരിച്ചിട്ടില്ല.

prp

Leave a Reply

*