നൈജീരിയയില്‍ വ്യോമസേന ലക്ഷ്യം തെറ്റി ബോബിട്ടതിനെ തുടര്‍ന്ന്
നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ബോക്കോഹറാം തീവ്രവാദികളെ നേരിടാനുള്ള വ്യോമസേന വിമാനത്തില്‍ നിന്നാണ് ലക്ഷ്യം തെറ്റി ബോംബ് ക്യാംപില്‍ വീണ് അപകടം സംഭവിച്ചത്. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് സംഭവം. ഇത് അബദ്ധത്തിലുണ്ടായതാണെന്ന് വ്യാമസേന വിശദീകരിച്ചു. ഇതിനെതിരെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ശക്തമായ ഭാഷയില്‍ സൈന്യത്തെ വിമര്‍ശിച്ചു. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.


