നീലേശ്വരം സ്കൂളിലെ പരീക്ഷ ക്രമക്കേട്; കേസ് എടുത്തിട്ടും പ്രതികളെ പിടികൂടാതെ പോലീസ്

കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്.

വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയില്‍ മേയ് 13 ന് പ്രതികളായ മൂന്ന് അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മുക്കം പോലീസ് കേസെടുത്തു. താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മുക്കം സിഐയാണ് കേസ് അന്വേഷിക്കുന്നത്.

എന്നാല്‍, പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടെന്നും ഇവരുടെ കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ പരിധി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതിയില്ല.

പ്രതികളായ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പി കെ ഫൈസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. അതേസമയം, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

prp

Leave a Reply

*